റിയാലിറ്റി ഷോ താരവും നടിയുമായ അനുമോള്‍ വിവാഹിതയായി

റിയാലിറ്റി ഷോ താരവും നടിയുമായ അനുമോള്‍ വിവാഹിതയായി .തമിഴ് നടന്‍ ഭവ്നേഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് പുലര്‍ച്ചെയായിരുന്നു വിവാഹം.കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിവാഹത്തിനെത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്  വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.ഒരു പുതിയ തുടക്കത്തിന്‍റെ ആഘോഷമെന്ന പേരില്‍ അനുമോള്‍ ഇന്നലെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇതിന് താഴെ കമന്‍റ് ചെയ്തത്. ആദില, ഷിയാസ് തുടങ്ങി നിരവധിപ്പേര്‍ ആശംസകള്‍ അറിയിച്ച് ഈ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിരുന്നു. അടുത്തിടെ വിവാഹത്തെക്കുറിച്ച് അനുമോളോട് ചോദിച്ചപ്പോൾ, ‘നാളെയാണ് കല്യാണം’ എന്നായിരുന്നു അനുമോളുടെ രസകരമായ മറുപടി.

Leave a Reply

spot_img

Related articles

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം മ്പാൾ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ...

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; ‘മെൽ കൗ പോണ്ടിച്ചേരി’ ഫസ്റ്റ് ലുക്ക് എത്തി

മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അമർത്തി പ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ് , സനൂപ് തൈക്കൂടം,ശരത്...

മരംകൊത്തി…..ഓട്ടംതുള്ളലിലെ വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു

വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യം ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ നിൽക്കുന്നത്. .ഇപ്പോഴിതാ...

ടൊവിനോ തോമസ് നായകനായ ‘മുൻപേ’ ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന'മുൻപേ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ ഗ്ലെൻ മോറിൽആരംഭിച്ചു.പ്രശസ്‌ത ചിത്രസംയോജകനായ...