തൃശൂർ ജില്ലയിൽ ഇന്ന് മുതൽ 22 വരെ ഡിവൈഎഫ്ഐയുടെ 16-ാം സംസ്ഥാന സമ്മേളനം നടക്കും. തൃശൂർ ആദ്യമായാണ് ഈ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത് എന്നത് പ്രത്യേകതയാണ്. 14 ജില്ലകളിൽ നിന്നുള്ള 600 പ്രതിനിധികളും ലക്ഷദ്വീപിൽ നിന്നുൾപ്പെടെയുള്ള 20 സൗ എട പ്രതിനിധികളുമടക്കം ആകെ 620 പേർ സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി പതാകജാഥയും കൊടിമരജാഥയും ദീപശിഖാ ജാഥയും ഉപദീപശിഖാ ജാഥകളും ഇന്ന് വൈകിട്ട് 5 മണിക്ക് ഇൻഡോർ സ്റ്റേഡിയത്തിന് മുൻവശത്തുള്ള കോർപ്പറേഷൻ ഗ്രൗണ്ടിൽ സംഗമിക്കും. തുടർന്ന് നാളെ രാവിലെ 10 മണിക്ക് തൃശൂർ റീജനൽ തിയറ്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രശസ്ത നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും.

