പാലക്കാട് സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം .മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിനിയായ കോങ്ങാട് സ്വദേശി ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിനു സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കോളേജിലേക്ക് പോകുന്നതിനായി ബസിൽ കയറിയ ഗൗരിയുടെ ഒരു ചെരിപ്പ് അഴിഞ്ഞു പുറത്തേക്ക് വീഴുകയായിരുന്നു. ഇത് എടുത്തു നൽകാനായി കുട്ടി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ബസ് മുന്നോട്ടെടുക്കുകയും, ബസിൽ നിന്ന് തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ഉടൻതന്നെ കുട്ടിയെ പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോങ്ങാട് സ്വദേശിയായ എം.പി. ഗോപികൃഷ്ണന്റെയും ബീനയുടെയും മകളാണ് ഗൗരി.

