കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ തട്ടകത്തിൽ അധികാരം നിലനിർത്താൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, വിമതയായി മത്സരിച്ചു വിജയിച്ച മായ രാഹുലിന്റെ പിന്തുണ യുഡിഎഫിന് തേടേണ്ടി വന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വിമതയായി വിജയിച്ച മായ രാഹുലിനെ ചെയർപേഴ്സണായും, ദിയ ബിനുവിനെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കാനായിരുന്നു ആദ്യ ധാരണ. എന്നാൽ, ഈ ധാരണ പ്രകാരം ആറുമാസം തികയുന്ന ജൂണിൽ മായ രാഹുൽ രാജിവെക്കുകയും, പകരം ദിയ ബിനുവിന്റെ പിതാവും കൗൺസിലറുമായ ബിനു പുളിക്കക്കണ്ടത്തെ വൈസ് ചെയർമാനായി തിരഞ്ഞെടുക്കാനും തീരുമാനിച്ചിരുന്നു.എന്നാൽ കോട്ടാരമറ്റം ബസ് സ്റ്റാൻഡ് കെട്ടിടത്തിന് പിന്നിലുള്ള ഓട്ടോ സ്റ്റാൻഡ് അനുവദിക്കാതെ നിർമ്മിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ദിയ ബിനുവിന്റെ പുറത്താകലിലേക്ക് നയിച്ചു. കോൺഗ്രസിലെ നാല് അംഗങ്ങളുടെ പിന്തുണയോടെ ദിയയെ പുറത്താക്കാനുള്ള പ്രമേയം പാസായതോടെ ഭരണസമിതിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേതുടർന്ന് അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് ഭരണം വീഴുകയും ചെയ്തു.

ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ, കോൺഗ്രസ് വിമതരുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ മായ രാഹുൽ വീണ്ടും നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിനോടുള്ള തന്റെ രണ്ടാമത്തെ തിരിച്ചടി കൂടിയാണ് മായയുടെ ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ആദ്യം സീറ്റ് നിക്ഷേധിച്ച കോൺഗ്രസിന് എതിരെ വിമതയായി മത്സരിച്ച് വിജയിച്ചു. ഇപ്പോൾ ചെയർപേഴ്സൺ സീറ്റ് നൽകാൻ തയ്യാറാകാത്ത യുഡിഎഫിനെ തോൽപിച്ച് ആ പദവിയും നേടി.

Leave a Reply

spot_img

Related articles

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ...

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം. എൽ ഡി എഫിൽ നിന്നും വള്ളോക്കുന്ന് വാർഡ് യു ഡി എഫ്...

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...