പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണയ്ക്കിടെ, മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ മുണ്ടിന്റെ മടികുത്തിൽ ഒളിപ്പിച്ച നിലയിൽ 6 ഗ്രാം ഹെറോയിൻ പിടികൂടി. ഇന്നലെ വിചാരണയ്ക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകാൻ താഴേക്ക് ഇറങ്ങുമ്പോൾ ഷാഫിയുടെ മുണ്ടിന്റെ മടക്ക് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന ലഹരിവസ്തു കണ്ടെടുത്തത്.

