ബ്ലീച്ചിംഗ് പൗഡർ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലും റിപ്പോർട്ടിലും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 7.32 കോടിയുടെ ഇടപാട് സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നതാണെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ ബ്ലീച്ചിംഗ് പൗഡർ ഇടപാട് നടന്നത്. മാർച്ച് 11നും മെയ് ആറിനും ഇടയിൽ നടന്ന പർച്ചേസിലൂടെ കോടികളുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി. കെ.എം.എസ്.സി.എൽ സ്വീകരിച്ച സന്ദരണ നടപടിക്രമങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാനാണോ വാങ്ങിയത്, സർക്കാരിന് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നിവയെല്ലാം ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തി ഒാറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഇലന്തൂർ ഇരട്ട നരബലി കേസ്: മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്നും ഹെറോയിൻ പിടികൂടി

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണയ്ക്കിടെ,...

വീട്ടിലെ ടി.വി തകരാറായതിൽ മനംനൊന്ത വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

കാസര്‍കോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഢയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന്...

വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ല: വി. മുരളീധരൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി. മുരളീധരൻ എം.എൽ.എ. അറിയിച്ചു. അസൗകര്യമുള്ളത് കൊണ്ടാണ് താൻ പങ്കെടുക്കാതിരുന്നതെന്നും...

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു...