ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം ലഞ്ചിനുശേഷമുള്ള ഒരോവറിൽ മൂന്ന് വടുകുകൾ വീഴ്ത്തി മാനവ് സുതാർ ഇന്ത്യൻ ജയം വേഗത്തിലാക്കി. 206 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റെടുത്ത ഇടംകൈയൻ സ്പിന്നർ മാനവ് സുതാറിന്റെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റെടുത്ത സുതാർ മത്സരത്തിലാകെ 10 വിക്കറ്റെടുത്തു.അവസാന ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ ലങ്കക്കായി ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വരി നേടിയ സോണാൾ ദിനുഷയും (84 റൺസ്) ധനഞ്ജയ ഡിസിൽവയും (59 റൺസ്) ചേർന്ന് അർധസെഞ്ച്വരി കൂട്ടുകെട്ടുയർത്തിയതോടെ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്താനാവാതെ വെള്ളംകുടിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 95 റൺസ് കൂട്ടുകെട്ടുയർത്തിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകൾ മങ്ങുമെന്ന് കരുതിയെങ്കിലും അർധസെഞ്ച്വരി നേടിയതിന് പിന്നാലെ ജഡേജയെ സ്വീപ് ചെയ്യാനുള്ള ധനഞ്ജയ ഡിസിൽവയുടെ ശ്രമം പാളുകയും 59 റൺസെടുത്ത ഡിസിൽവയെ ജഡേജയുടെ പന്തിൽ മാനവ് സുതാർ പിടികൂടുകയും ചെയ്തു. ഡിവൊയിഷികെ മറ്റാരും പിന്തുണച്ചില്ല. ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന നിലയിൽ ലഞ്ചിൻ പിരിഞ്ഞ ലങ്കയുടെ ശേഷിച്ച വിക്കറ്റുകൾ അതിവേഗം വീഴ്ത്തി ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ട് മത്സര പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച കൊളംബോയിൽ ആരംഭിക്കും.
സ്കോർ: ഇന്ത്യ 462, 193, ശ്രീലങ്ക 284, 206.

Leave a Reply

spot_img

Related articles

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്മാന്റെ വാദങ്ങൾ തള്ളി കായിക മന്ത്രി

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്മാന്റെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒ ജെ ജനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും...