പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും അന്തിമ പ്രഖ്യാപനം ജില്ലാ നേതൃത്വം നടത്തും.യോഗത്തിൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന 9 കൗൺസിലർമാരും പങ്കെടുത്തു. സംയുക്ത പാർലമെൻ്ററി പാർട്ടി ലീഡറായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലിനെ തിരഞ്ഞെടുത്തു. അതേസമയം, കോൺഗ്രസ് വിമതരും ആക്ടിങ് ചെയർപഴ്സൻ മായാ രാഹുലും എൽ.ഡി.എഫും അടങ്ങുന്ന സംയുക്ത സഖ്യത്തിൻ്റെ സ്ഥാനാർഥിയായി മായാ രാഹുൽ തന്നെ മത്സരിക്കാനാണ് സാധ്യതയെങ്കിലും, മറ്റൊരു കോൺഗ്രസ് വിമതയായ ലിസിക്കുട്ടി മാത്യുവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, ഉപാധ്യക്ഷനായി കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് മത്സരിക്കാനാണ് സാധ്യതയെങ്കിലും ടോണി തൈപ്പറമ്പിലും രംഗത്തുണ്ട്.

Leave a Reply

spot_img

Related articles

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ...

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം. എൽ ഡി എഫിൽ നിന്നും വള്ളോക്കുന്ന് വാർഡ് യു ഡി എഫ്...

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...