നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ “ഉപ്പൻ ” ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും പീഡിപ്പിക്കുന്ന ഈ നാട്ടിൽ സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥയുമായിട്ടാണ് നെജു കല്യാണി ഇത്തവണ വന്നിരിക്കുന്നത്. ഒരു ബിഗ് സ്ക്രീനിന്റെ ഗുണനിലവാരത്തിൽത്തന്നെയാണ് ഈ ഷോർട്ട് ഫിലിമിനേയും അവതരിപിച്ചിരിക്കുന്നത്.തന്റെ മുന്നേ ഉള്ള ഷോർട് ഫിലിം ആയ. വാസുകി, മകൾ എന്റെ മകൾ, പ്രണയ ജാതകം എന്നിവയും വളരെ സാമൂഹ്യ പ്രെസക്തി ഉള്ള വിഷയങ്ങൾ ആയിരുന്നു. ഇപ്പോൾ ഉപ്പൻ എന്ന ഈ ഷോട്ട് ഫിലിമും അത്തരത്തിൽത്തന്നെയാണ് ഒരുക്കിയിരിക്കുന്നത്.ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുള്ള ഈ ഷോർട്ട് ഫിലിം എല്ലാരും തീർച്ചയായും കണ്ടിരിക്കേണ്ട ഫിലിം ആണ്.ഇതിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ മനസ്സിൽ കുടികൊള്ളുന്ന സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ് ആണ്.വളരെ മനോഹരമായ ബി.ജി.എം. ആണ് സാജൻ, ഉപ്പൻ എന്ന ഷോർട് മൂവിയിൽ ഒരുക്കിയിരിക്കുന്നത്. മനീഷ ബിനിക എന്ന നടിയുടെ മനോഹര പ്രകടനവും ഏറെ എടുത്തു പറയേണ്ടതാണ്.. എന്ത് കൊണ്ടും മനോഹരമായ ഈ ഷോർട് ഫിലിം എല്ലാവർക്കും കണ്ടിരിക്കാൻ പറ്റിയ ഇതിവൃത്തം ആണ്.
വാഴൂർ ജോസ് .

