കേരളത്തിൽ വീണ്ടും ഷിഗെല്ല

കേരളത്തിൽ വീണ്ടും ഷിഗെല്ല. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗ ബാധ സ്ഥിരീകരിച്ചു.കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയില്‍ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധയുണ്ടായത്.വയറിളക്കവും ഛര്‍ദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 12ന് കുട്ടിയുടെ കുടുംബം നാഗര്‍കോവിലില്‍ ക്ഷേത്ര ദര്‍ശനത്തിനുപോയിരുന്നു.വഴിമധ്യേ കുട്ടിയുടെ രക്ഷിതാക്കള്‍ റോഡരുകില്‍ നിന്ന് സര്‍ബത്ത് വാങ്ങിക്കുടിച്ചിരുന്നു എന്നാണ് വിവരം.അടുത്ത ദിവസം രാവിലെ മുതല്‍ കുട്ടിക്ക് അതിയായ വയറിളക്കവും ഛര്‍ദിയുമുണ്ടായി.തുടര്‍ന്ന് തിരുവനന്തപുരം എസ് ഐടി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

spot_img

Related articles

കോട്ടയം സഹോദയ കലോത്സവം ഒക്ടോബർ 15 മുതൽ

സഹോദയ കോംപ്ലക്സിനു കീഴിലുള്ള സിബിഎസ്‌ഇ സ്കൂളുകളുടെ 'സർഗസംഗമം' കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കും....

കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി

കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍.പുറത്ത് വന്നത് മഞ്ഞുമലയുടെ ഒറ്റം മാത്രമാണെന്ന് മാത്യു കുഴല്‍നാടന്‍...

കരുവാറ്റ കൊലപാതകം ; കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്

കരുവാറ്റയില്‍ 67കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്.ശനിയാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് അപേക്ഷ നല്‍കും. കുറ്റകൃത്യ...