കേരളത്തിൽ വീണ്ടും ഷിഗെല്ല. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗ ബാധ സ്ഥിരീകരിച്ചു.കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയില്‍ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധയുണ്ടായത്.വയറിളക്കവും ഛര്‍ദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 12ന് കുട്ടിയുടെ കുടുംബം നാഗര്‍കോവിലില്‍ ക്ഷേത്ര ദര്‍ശനത്തിനുപോയിരുന്നു.വഴിമധ്യേ കുട്ടിയുടെ രക്ഷിതാക്കള്‍ റോഡരുകില്‍ നിന്ന് സര്‍ബത്ത് വാങ്ങിക്കുടിച്ചിരുന്നു എന്നാണ് വിവരം.അടുത്ത ദിവസം രാവിലെ മുതല്‍ കുട്ടിക്ക് അതിയായ വയറിളക്കവും ഛര്‍ദിയുമുണ്ടായി.തുടര്‍ന്ന് തിരുവനന്തപുരം എസ് ഐടി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

