പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ

പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ .പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നും വികെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല. നാട്യശാസ്ത്രത്തിൽ ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമൻ പരിഹസിച്ചു. അതേസമയം, വികെ ശ്രീരാമനെതിരെ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രം​ഗത്തെത്തി. ശ്രീരാമൻ നടത്തിയത് ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ്സുബ്രൻസാമി പറയുന്നത്.അതാണൊരാശ്വാസം.

Leave a Reply

spot_img

Related articles

കോട്ടയം സഹോദയ കലോത്സവം ഒക്ടോബർ 15 മുതൽ

സഹോദയ കോംപ്ലക്സിനു കീഴിലുള്ള സിബിഎസ്‌ഇ സ്കൂളുകളുടെ 'സർഗസംഗമം' കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കും....

കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി

കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍.പുറത്ത് വന്നത് മഞ്ഞുമലയുടെ ഒറ്റം മാത്രമാണെന്ന് മാത്യു കുഴല്‍നാടന്‍...

കരുവാറ്റ കൊലപാതകം ; കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്

കരുവാറ്റയില്‍ 67കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്.ശനിയാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് അപേക്ഷ നല്‍കും. കുറ്റകൃത്യ...