കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി

കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി.ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാന്‍ എം പി, വി മുരളീധരന്‍ എംഎല്‍എ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പി കെ ശ്രീമതി വേദിയില്‍ ഇരിക്കുന്നതായി വി ഡി സതീശന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വേദിയിലേക്ക് ക്ഷണിച്ചിരുത്തുകയായിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ ഓണാശംസകള്‍ നേരുന്നുവെന്നും സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേയും ഐശ്വര്യത്തിന്റേയുമെല്ലാം ആഘോഷമാണ് ഓണം എന്നും പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗിച്ചുതുടങ്ങിയപ്പോഴാണ് പി കെ ശ്രീമതിയെ സദസ്സില്‍ നിന്നും വേദിയിലേക്ക് വിളിച്ചത്. ‘ശ്രീമതി ടീച്ചര്‍ കൂടിയുണ്ട്. വാ വാ…ടീച്ചര്‍ കൂടി വാ. സ്റ്റേജിലേക്ക് ഇരിക്കൂ’,വെന്ന് പറഞ്ഞ് മുന്‍ മന്ത്രിയെ കൂടി വേദിയിലേക്ക് വിളിച്ചിരുത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

കോട്ടയം സഹോദയ കലോത്സവം ഒക്ടോബർ 15 മുതൽ

സഹോദയ കോംപ്ലക്സിനു കീഴിലുള്ള സിബിഎസ്‌ഇ സ്കൂളുകളുടെ 'സർഗസംഗമം' കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കും....

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍.പുറത്ത് വന്നത് മഞ്ഞുമലയുടെ ഒറ്റം മാത്രമാണെന്ന് മാത്യു കുഴല്‍നാടന്‍...

കരുവാറ്റ കൊലപാതകം ; കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്

കരുവാറ്റയില്‍ 67കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്.ശനിയാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് അപേക്ഷ നല്‍കും. കുറ്റകൃത്യ...

ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം

മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം.സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീല്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന...