കോട്ടയം സഹോദയ കലോത്സവം ഒക്ടോബർ 15 മുതൽ

സഹോദയ കോംപ്ലക്സിനു കീഴിലുള്ള സിബിഎസ്‌ഇ സ്കൂളുകളുടെ ‘സർഗസംഗമം’ കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കും. ജില്ലയിലെ 107 സിബിഎസ്‌ഇ സ്കൂളുകളിൽ നിന്നായി ഏഴായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയിൽ സ്റ്റേജ് ഇതര മത്സരങ്ങൾ ഒക്ടോബർ 10 നും സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 15, 16, 17 തീയതികളിലുമായി നടക്കും. ഒക്ടോബർ 15-ന് രാവിലെ കലോത്സവത്തിന് തിരിതെളിയും. സമാപന സമ്മേളനവും സമ്മാന വിതരണവും 17-നാണ്. കോട്ടയം സഹോദയ രക്ഷാധികാരി ബെന്നി ജോർജ്, പ്രസിഡന്റ് ഫാ. ഷിജു പാറത്താനം, ജനറൽ സെക്രട്ടറി ഡോ. സുനിത സതീഷ്, ട്രഷറർ ഫാ. സാബു കൂടപ്പാട്ട്, വൈസ് പ്രസിഡന്റുമാരായ ആർ.സി.കവിത, റൂബി ബെന്നി, പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോഷ് കാഞ്ഞുപറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നത്. ശാസ്ത്രമേള പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിൽ നടക്കുമെന്നും ഇതിനൊപ്പം കായിക മത്സരങ്ങളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

spot_img

Related articles

കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി

കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗൗരവതരമെന്ന് മാത്യൂ കുഴല്‍നാടന്‍.പുറത്ത് വന്നത് മഞ്ഞുമലയുടെ ഒറ്റം മാത്രമാണെന്ന് മാത്യു കുഴല്‍നാടന്‍...

കരുവാറ്റ കൊലപാതകം ; കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്

കരുവാറ്റയില്‍ 67കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്.ശനിയാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് അപേക്ഷ നല്‍കും. കുറ്റകൃത്യ...

ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം

മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം.സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീല്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന...