എൽ.പി.ജി. ഉപഭോക്താക്കൾക്കായി നിർബന്ധമാക്കിയിട്ടുള്ള ഇ-കെവൈസി (E-KYC) നടപടികൾ പൂർത്തിയാക്കാനുള്ള തീയതി ഈ മാസം 23 വരെ നീട്ടി നൽകി. ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ട കമ്പനികൾ അറിയിച്ചിട്ടുണ്ട്. സബ്‌സിഡി തടസ്സപ്പെടാതിരിക്കാൻ സമയപരിധിക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

