കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി സമാപനം നാളെ

മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും കർദിനാളുമായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ തിരുവനന്തപുരത്ത് നടക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ രാവിലെ 8:30-ന് നടക്കുന്ന വിശുദ്ധ കുർബാനയോടെ സമാപന ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ഔദ്യോഗിക സമാപന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.2001 ആഗസ്റ്റ് 15-ന് തിരുമൂലപുരം പള്ളി മുറ്റത്തായിരുന്നു അദ്ദേഹത്തിന്റെ മെത്രാഭിഷേകം. തുടർന്ന് 2006 മെയ് 15-ന് ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ട അദ്ദേഹം, 2007 ഫെബ്രുവരി 10-നാണ് മലങ്കര കത്തോലിക്കാസഭയുടെ കാതോലിക്കാ ബാവയായും മേജർ ആർച്ച് ബിഷപ്പായും സ്ഥാനമേറ്റത്. 2012 നവംബറിൽ 52-ാം വയസ്സിൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, ഈ പദവിയിലെത്തുന്ന മലങ്കര സഭയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ്.കാൽനൂറ്റാണ്ട് പിന്നിട്ട അജപാലന ശുശ്രൂഷയിലൂടെ സഭയ്ക്കും സമൂഹത്തിനും നൽകിയ അമൂല്യ സംഭാവനകളെ ആദരിച്ചാണ് തലസ്ഥാനത്ത് വിപുലമായ സമാപന ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. രജതജൂബിലിയുടെ ഭാഗമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിച്ചു നൽകിയത് ഉൾപ്പെടെയുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...

7.8 കോടി യാത്രക്കാർ; ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി

ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ്...

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു .തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്...