പിതാവിനെ കൊന്നയാൾ ശിക്ഷിക്കപ്പെടണം; പുതിയ വാർത്തകൾ പ്രതീക്ഷ നൽകുന്നത്: ചാക്കോയുടെ മകൻ ജിതിൻ

സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വാർത്തകളിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ രംഗത്ത്. പുതിയ സംഭവവികാസങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും തന്റെ പിതാവിനെ കൊലപ്പെടുത്തിയയാൾ നിയമത്തിന് മുന്നിൽ വന്ന് ഏറ്റവും വലിയ ശിക്ഷ അനുഭവിക്കണമെന്നാണ് ആഗ്രഹമെന്നും ജിതിൻ വ്യക്തമാക്കി. നാല്പത്തിരണ്ട് വർഷമായി പല കഥകളും കേൾക്കുന്നുണ്ടെങ്കിലും ഇത്തവണയെങ്കിലും സുകുമാരക്കുറുപ്പിനെ പിടികൂടാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കണ്ടെത്തിയത് പ്രതിയെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...