ലോകകപ്പ് ജേതാവായ അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വിദേശ ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സ്പോൺസർമാരായ സ്വകാര്യ കമ്പനി വഴി വിദേശത്തേക്ക് വലിയ തോതിൽ പണം അയച്ചതിലെ ക്രമക്കേടുകളും വിദേശവ്യാപാര ചട്ടങ്ങളുടെ ലംഘനങ്ങളും കേന്ദ്ര ഏജൻസി പ്രധാനമായും പരിശോധിച്ചുവരികയാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കരാറുകളിലും ഫണ്ട് കൈമാറ്റത്തിലും ഗൗരവമായ വീഴ്ചകളുണ്ടെന്ന സ്പോർട്സ് വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.

