ഐഎസ്ആർഒ തലപ്പത്ത് നിർണായക മാറ്റങ്ങൾ; മലയാളിയായ എസ് ആർ ബിജു ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്‍റർ മേധാവി

ഐ എസ് ആർ ഒയുടെ തലപ്പത്ത് സുപ്രധാന മാറ്റങ്ങള്‍.മലയാളിയായ എസ് ആർ ബിജുവിനെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി (HSFC) നിയമിച്ചു.ഗഗൻയാൻ പദ്ധതിയുടെ ചുമതലക്കാരനാകും അദ്ദേഹം.ഗഗൻയാന്‍റെ ആദ്യ ആളില്ലാ ദൗത്യത്തിന് എസ് ആർ ബിജു നേതൃത്വം നൽകും.പി എസ് എൽ വിയുടെ നിർണായക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ശാസ്ത്രജ്ഞനാണ് എസ് ആർ ബിജു.യു ആർ റാവു സാറ്റലൈറ്റ് സെന്‍ററിനും പുതിയ മേധാവിയായി.എം ശങ്കരൻ വിരമിക്കുന്ന ഒഴിവിൽ ഡി കെ സിങ് യു ആർ എസ് സി തലവനാകും.നിലവിൽ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റ‌ർ മേധാവിയാണ് ഡി കെ സിങ്.ആഗസ്റ്റ് 31ന് ഡി കെ സിങ് ചുമതലയേറ്റെടുക്കും.യു ആർ എസ്‍ സിയിലും കൂടുതൽ മാറ്റങ്ങളുണ്ട്.ആർ ആൻഡ് ഡി വിഭാഗം ഡയറക്ടറായി എസ് സുധാകറിനെ നിയമിച്ചു.പ്രൊജക്ട്സ് വിഭാഗം ഡയറക്ടറായി ജസ്‍വീന്ദർ സിങ് ഖൊറാൽ വരും.ഈ രണ്ട് പദവികളും പുതുതായി സൃഷ്ടിച്ചവയാണ്.

Leave a Reply

spot_img

Related articles

700 കോടിയുടെ വ്യാജ യു.എസ് പ്രതിരോധ കരാർ തട്ടിപ്പ്: 3 പ്രതികൾ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

യൂ.എസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമ്മിക്കാമെന്ന വ്യാജേേന 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ വിപിവിവി കമ്പനി ചെയർമാൻ കൊല്ലം കാസൻ...

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...