മലയോര ഹൈവേ കൂട്ടയോട്ടം:കണക്കുകളിൽ വൈരുധ്യവും സാമ്പത്തിക ക്രമക്കേട് ആരോപണവും

തൊടുപുഴയിലെ പണി പൂർത്തിയാക്കിയ മലയോര ഹൈവേയിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഹിൽ ഹൈവേ റൺ’ കൂട്ടയോട്ടത്തിന്റെ കണക്കുകളിൽ വലിയ വൈരുധ്യവും സാമ്പത്തിക ക്രമക്കേടും പുറത്തു വന്നു. ബോളിവുഡ് താരം മിലിന്ദ് സോമൻ പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി അവകാശപ്പെടുമ്പോൾ, പരിപാടിയുടെ ഉപകരാർ എടുത്ത ഐടിപിസിഒഎസിന്റെ കണക്കുകളിൽ അദ്ദേഹത്തിന് 15.34 ലക്ഷം രൂപ നൽകിയതായി വ്യക്തമാക്കുന്നു. നികുതി ഉൾപ്പെടെ 1,07,79,300 രൂപ കിഫ്ബിയിൽ നിന്നും ലഭിച്ചെങ്കിലും, വിവിധ ഏജൻസികളുടെ ബില്ലുകൾ പരിശോധിക്കുമ്പോൾ ഏകദേശം ഇരുപത് ലക്ഷത്തോളം രൂപയുടെ കുറവും 19.90 ലക്ഷം രൂപയുടെ പണമിടപാടുകളും സുതാര്യതയില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നു. കാസർകോട് സ്വദേശി മുഹമ്മദ് അഷ്റഫിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളിലൂടെയാണ് ഈ ദുരൂഹതകൾ പുറത്തുവന്നിരിക്കുന്നത്.

Leave a Reply

spot_img

Related articles

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പറവൂരിലെ എം എൽ എ ഓഫീസിൽ നടന്ന വിദ്യാരംഭ...

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...