സഭാ തർക്കം പരിഹരിക്കാൻ നിയമനിർമ്മാണം വേണം: യാക്കോബായ സഭ

മലങ്കര സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ടു. നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സർക്കാർ നടത്തുന്ന മീഡിയേഷൻ ശ്രമങ്ങളുമായി യാക്കോബായ സഭ സഹകരിക്കുമെന്ന് മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തേവോഫിലോസ് വ്യക്തമാക്കി. സുപ്രീം കോടതി വിധിയും തുടർന്നുളള ഹൈക്കോടതി വിധിയും ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്നും, 2017ലെ വിധി 3 പള്ളികൾക്ക് മാത്രമാണ് ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ, മറ്റ് പള്ളികളിൽ പോലീസ് സംരക്ഷണത്തിന്റെ പേരിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും യാക്കോബായ സഭയിൽ നിന്നും കൈവശപ്പെടുത്തിയ 60 പള്ളികൾ തിരിച്ചു ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

Leave a Reply

spot_img

Related articles

ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തർക്കത്തിൽ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ...

നീരേറ്റുപുറം പമ്പ ജലമേള സെപ്റ്റംബർ 6-ന്

നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ 69-ാമത് പമ്പ ജലമേള സെപ്റ്റംബർ 6-ന് ഉച്ചയ്ക്ക് 2.30-ന് നടത്താൻ ധാരണയായി. വള്ളംകളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റെജി ചെറിയാൻ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഞായറാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെയാണ്...

മലയോര ഹൈവേ കൂട്ടയോട്ടം:കണക്കുകളിൽ വൈരുധ്യവും സാമ്പത്തിക ക്രമക്കേട് ആരോപണവും

തൊടുപുഴയിലെ പണി പൂർത്തിയാക്കിയ മലയോര ഹൈവേയിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' കൂട്ടയോട്ടത്തിന്റെ കണക്കുകളിൽ വലിയ വൈരുധ്യവും...