ബേപ്പൂർ തോൽവി: പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി പി.വി. അൻവർ.ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നിൽ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ വോട്ട് ചോർച്ചയാണെന്ന് സ്ഥാനാർത്ഥിയായിരുന്ന പി.വി. അൻവർ ആരോപിച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ തനിക്ക് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായെന്നും, ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടും പോസ്റ്ററുകൾ പോലുമൊട്ടിക്കാതെ തന്നെ പ്രാദേശിക നേതൃത്വം ഒറ്റിക്കൊടുത്തുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.

