വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ മരിച്ചയാളെ തിരിച്ചറിഞ്ഞു

വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ മരിച്ചയാളെ തിരിച്ചറിഞ്ഞു .കോട്ടയം ഏറ്റുമാനൂർ തെള്ളകം സ്വദേശിയായ ടൈറ്റസ് കുര്യനാണ് മരിച്ചത്.ഇദ്ദേഹം മുൻ സൈനികനാണ്. ഞായറാഴ്‌ച രാത്രിയോടെ വീട്ടുകാരുമായി പിണങ്ങി കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് കാറില്‍ വരികയായിരുന്നു എന്നാണ് വിവരം.വെങ്ങാനൂർ ജംഗ്‌ഷന് സമീപം അയ്യങ്കാളി സ്‌കൂളിനടുത്തുവച്ചാണ് കാർ കത്തുന്നത് കണ്ടത്.റോഡിന് നടുവില്‍ വച്ച്‌ കാറിന് മുന്നില്‍ തീപടരുകയും കാർ റിവേഴ്‌സില്‍ വന്ന് റോഡരികിലെ മതിലിനോട് ചേർന്ന് നിർത്തുകയുമായിരുന്നു. കെഎല്‍ 5 എവി 3686 എന്ന നമ്പരിലുള്ള റെനോ ക്വിഡ് കാറാണ് കത്തിയത്. വാഹനം പൂ‌ർണമായും കത്തിയതോടെ ഷാസി നമ്പർ വച്ചാണ് വാഹന നമ്പർ മനസിലാക്കിയത്. അഗ്നിരക്ഷാസേന പിന്നീട് സ്ഥലത്തെത്തി തീയണച്ചു.

Leave a Reply

spot_img

Related articles

ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു

ബ്രൂണെയിൽ അസുഖബാധിതനായി കഴിയുന്ന ദാമോദര മേനോനെ നാട്ടിലെത്തിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോന്റെ പുനരധിവസത്തിനായി ഇടപെടണമെന്ന്...

പരിവാഹൻ സേവനങ്ങള്‍ സെപ്റ്റംബർ 21 മുതല്‍ ആധാർ ഒ.ടി.പി അധിഷ്ഠിത പൂർണ്ണ ഫേസ്‌ലെസ്സ് സംവിധാനത്തിലേക്ക് മാറുന്നു

വാഹൻ, സാരഥി പോർട്ടലുകളിലെ സേവനങ്ങളില്‍ ഏജന്റുമാരുടെ ചൂഷണം തടയുകയും അപേക്ഷകള്‍ 'ഫസ്റ്റ് കം ഫസ്റ്റ് സർവ്' അടിസ്ഥാനത്തില്‍ വേഗത്തില്‍ തീർപ്പാക്കുകയും ചെയ്യും. 'നമ്മുടെ കേരളം'...

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി തള്ളി

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി നേരിട്ടു. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച...

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ്.പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍...