വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു .കോട്ടയം ഏറ്റുമാനൂർ തെള്ളകം സ്വദേശിയായ ടൈറ്റസ് കുര്യനാണ് മരിച്ചത്.ഇദ്ദേഹം മുൻ സൈനികനാണ്. ഞായറാഴ്ച രാത്രിയോടെ വീട്ടുകാരുമായി പിണങ്ങി കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് കാറില്‍ വരികയായിരുന്നു എന്നാണ് വിവരം.വെങ്ങാനൂർ ജംഗ്ഷന് സമീപം അയ്യങ്കാളി സ്കൂളിനടുത്തുവച്ചാണ് കാർ കത്തുന്നത് കണ്ടത്.റോഡിന് നടുവില്‍ വച്ച് കാറിന് മുന്നില്‍ തീപടരുകയും കാർ റിവേഴ്സില്‍ വന്ന് റോഡരികിലെ മതിലിനോട് ചേർന്ന് നിർത്തുകയുമായിരുന്നു. കെഎല്‍ 5 എവി 3686 എന്ന നമ്പരിലുള്ള റെനോ ക്വിഡ് കാറാണ് കത്തിയത്. വാഹനം പൂർണമായും കത്തിയതോടെ ഷാസി നമ്പർ വച്ചാണ് വാഹന നമ്പർ മനസിലാക്കിയത്. അഗ്നിരക്ഷാസേന പിന്നീട് സ്ഥലത്തെത്തി തീയണച്ചു.

