പരിവാഹൻ സേവനങ്ങള്‍ സെപ്റ്റംബർ 21 മുതല്‍ ആധാർ ഒ.ടി.പി അധിഷ്ഠിത പൂർണ്ണ ഫേസ്‌ലെസ്സ് സംവിധാനത്തിലേക്ക് മാറുന്നു

വാഹൻ, സാരഥി പോർട്ടലുകളിലെ സേവനങ്ങളില്‍ ഏജന്റുമാരുടെ ചൂഷണം തടയുകയും അപേക്ഷകള്‍ ‘ഫസ്റ്റ് കം ഫസ്റ്റ് സർവ്’ അടിസ്ഥാനത്തില്‍ വേഗത്തില്‍ തീർപ്പാക്കുകയും ചെയ്യും. ‘നമ്മുടെ കേരളം’ പോർട്ടലും Vmeet സംവിധാനവും വഴി വാഹന പരിശോധന, വ്യക്തിഗത വാദം കേള്‍ക്കല്‍ എന്നിവയ്ക്ക് സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ചൂഷണം പൂർണ്ണമായും തടയാൻ നിർണായക നീക്കവുമായി മോട്ടോർ വാഹന വകുപ്പ്‌. സെപ്റ്റംബർ 21 മുതല്‍ വകുപ്പിന്റെ 60 പരിവാഹൻ സേവനങ്ങള്‍ പൂർണ്ണമായും ആധാർ ഒ.ടി.പി (OTP) അധിഷ്ഠിത ഫേസ്‌ലെസ്സ് സേവനങ്ങളാക്കി മാറ്റുന്നു.നിലവില്‍ വാഹൻ, സാരഥി പോർട്ടലുകള്‍ വഴി നല്‍കുന്ന 60 സേവനങ്ങളില്‍ 21 എണ്ണം മാത്രമാണ് ഫേസ്‌ലെസ്സ് സംവിധാനത്തിലുള്ളത്. കൃത്യമായ ഒ.ടി.പി പരിശോധനയില്ലാത്ത ശേഷിക്കുന്ന സേവനങ്ങള്‍ക്ക് അപേക്ഷകരില്‍ നിന്ന് ഏജന്റുമാർ അമിത തുക ഈടാക്കുകയും, അപൂർണ്ണമായ രേഖകള്‍ സമർപ്പിച്ച്‌ അപേക്ഷകള്‍ ബോധപൂർവ്വം വൈകിപ്പിക്കുകയും ചെയ്യുന്നതായി പരാതികള്‍ ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് നാഷണല്‍ ഇൻഫോർമാറ്റിക്സ് സെന്റർ (NIC), കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (MoRTH) എന്നിവയുടെ സഹകരണത്തോടെ പുതിയ മാറ്റം നടപ്പിലാക്കുന്നത്.

Leave a Reply

spot_img

Related articles

ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു

ബ്രൂണെയിൽ അസുഖബാധിതനായി കഴിയുന്ന ദാമോദര മേനോനെ നാട്ടിലെത്തിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോന്റെ പുനരധിവസത്തിനായി ഇടപെടണമെന്ന്...

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി തള്ളി

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി നേരിട്ടു. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച...

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ്.പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍...

ഹോട്ടല്‍ കെട്ടിടത്തില്‍നിന്നു ചാടി യുവതി മരിച്ചു

ഹോട്ടല്‍ കെട്ടിടത്തില്‍നിന്നു ചാടി യുവതി മരിച്ചു.ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച്‌ ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസില്‍‌ നാഗപ്പന്റെ മകള്‍ വൃന്ദ (27) ആണു മരിച്ചത്.കൊല്ലം...