പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ‘ടൈറ്റാൻസ്’ അണിയറ പ്രവർത്തകർ

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട്ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ടൈറ്റാൻസ് അണിയറ പ്രവർത്തകർ..
നീട്ടി വളർത്തിയ മുടിയും താടിയും . പിന്നെ കൈയ്യിൽ ഒരു പിസ്റ്റളും .എന്തെല്ലാം ദുരൂഹതകളും , കൗതുകങ്ങളുമാണ് ഈ ലുക്കിനു പിനിൽ?പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രത്തിലേതാണ് ജയസൂര്യയുടെ ഈ ലുക്ക് .ജയസൂര്യയുടെ ജന്മ ദിന സമ്മാനമായിട്ടാണ് ഈ ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത് .ഫാന്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. അതിനനുയോജ്യമായ വിധത്തിലുള്ള ഒരു ലുക്കു തന്നെയാണിത്.നേരമ്പോക്കിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് .എം.ഹസ്സൻ , പ്രദീപ് .സി.എസ്..എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് -സുനിൽ സിംഗ്, സജിത്ത് . പി.വൈ.-
വിനായകൻ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരമാണ്.
ജയസൂര്യയും, വിനായകനും , ചേർന്ന കോമ്പോ ഈ ചിത്രത്തിന്റെ ഏറെ ഹൈലൈറ്റാണ്.സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്.കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – വിഷ്ണുശർമ്മ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്.
കലാസംവിധാനം – മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,
ആക്ഷൻ ഫീനിക്സ് പ്രഭു .
ഡിസൈൻ യെല്ലോ ട്രൂത്ത്’
സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
പ്രൊഡക്ഷൻ മാനേജർ – നജീർ നസീം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
ഒക്ടോബർ ഒന്നിന് ഈ ചിത്രം പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർജോസ്

Leave a Reply

spot_img

Related articles

‘ലോ ആൻ് ഓർഡർ’ സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law & order )...

പെണ്ണെല്ലാം ഓക്കെയാണ്, പൊരുത്തങ്ങളും ഓക്കെ, ഒരു പൊരുത്തം ഒഴിച്ച്, അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ‘ഓട്ടം തുള്ളൽ’ ടീസർ എത്തി

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ. ഒരു പൊരുത്തം ഒഴിച്ച്അതേതു പൊരുത്തം ?ചിരിയും ചിന്തയുംനൽകി ഓട്ടം തുള്ളൽ ടീസർ എത്തി."ഹായ് ഫ്രണ്ട്‌സ് നമസ്കാരം ...ഞാൻ...

‘ചടങ്ങ്’ ചിത്രീകരണം ആരംഭിച്ചു; വിനീത് ശ്രീനിവാസൻ നായകൻ

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്ര മാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച തുടക്കമിട്ടു.കൊച്ചി വൈറ്റില...

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? ‘നീക്കം’ സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു.ഒരു ബസ്സിരുപ്പു കേന്ദ്രമത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ്.സമീപത്ത് ഒരു ചെറിയ ബാഗ് -അൽപ്പം...