ഇഎസ്എ ; സർവകക്ഷി യോഗവും പ്രത്യേക നിയമസഭാ സമ്മേളനവും അടിയന്തരമായി വിളിക്കണം: ജോസ് കെ മാണി

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാമത് പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട അതീവ ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗവും അടിയന്തര നിയമസഭ സമ്മേളനവും വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 7 ജില്ലകളിലായി 25 ലക്ഷം ആളുകളെ ബാധിക്കുന്ന വിഷയമാണിത്.60 ദിവസങ്ങൾക്കകം വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതാണ്. എന്നാൽ വിജ്ഞാപനം ഇറങ്ങിയിട്ട് ഇപ്പോൾ 35 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.ഇനി 25 ദിവസങ്ങൾക്കുള്ളിൽ കേരളത്തിൻ്റെ നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേരള കോൺഗ്രസ് എം ൻ്റെ ആവശ്യം പരിഗണിച്ച് പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 92 ആയി കുറക്കണമെന്ന നിർദ്ദേശമാണ് കേരളം കേന്ദ്രസർക്കാരിന് സമർപ്പിച്ചത്.കേരളത്തിൻ്റെ വനവിസ്തൃതി 11000 കിലോമീറ്ററാണ്. 54%വനാവരണവും സംസ്ഥാനത്തുണ്ട്.കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂവിസ്തൃതിയുടെ കുറവും പരിഗണിച്ച് സംസ്ഥാനത്ത് ഇ ഭൂവിസ്തൃതിയുടെ ഐ മേഖല വനത്തിനുള്ളിൽ നിജപ്പെടുത്തണമെന്നതാണ് കേരള കോൺഗ്രസ് എം നിലപാട്.കേരളത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ സർക്കാർ ധവളപത്രം ഇറക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...

നെയ്യാറ്റിൻകര സമാധി വിവാദം: ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോലീസിന്റെ അന്തിമ റിപ്പോർട്ട്

ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. 'ഗോപൻ സ്വാമി'യെന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിൻകര ആറാക്കുംമൂട് സ്വദേശി മണിയൻ എന്ന ഗോപന്റേത് കൊലപാതകമോ...

പ്രിയദർശിനി പദ്ധതി; പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നാളെ

കേരളത്തിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിനെത്തുടർന്ന് കനത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയുടെ നഷ്ടം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും.മുൻ...

ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു

ബ്രൂണെയിൽ അസുഖബാധിതനായി കഴിയുന്ന ദാമോദര മേനോനെ നാട്ടിലെത്തിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോന്റെ പുനരധിവസത്തിനായി ഇടപെടണമെന്ന്...