ഡൽഹിയിൽ ഇന്ന് സിപിഐയുടെ ‘ബദലാവ് സരൂരി ഹേ’ മാർച്ച്; ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കും

ഒരു ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്തി ‍ഡൽഹിയിലെ രാം ലീല മൈതാനിയിൽ ഇന്ന് സിപിഐയുടെ ബദലാവ് സരൂരി ഹെ (മാറ്റം അനിവാര്യം) പ്രതിഷേധം.ഇന്ന് രാവിലെ 11 മണിക്കാണ് ബദലാവ് സരൂരി ഹെ പ്രതിഷേധം ആരംഭിക്കുക.സിപിഐ നേതാക്കൾക്ക് പുറമെ പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ ഉൾപ്പെടെ നിരവധി പ്രമുഖരും സമരത്തെ അഭിസംബോധന ചെയ്യും.ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ സമര പരിപാടികൾ അവസാനിക്കും.ഇതിനിടെ സമരം തകർക്കുന്നതിനായി ഉത്തർപ്രദേശിൽ നിന്നുള്ള സിപിഐ നേതാക്കളെ യോ​ഗി ആദിത്യനാഥ് സർക്കാർ വീട്ടു തടങ്കലിലാക്കയാതി സിപിഐ ആരോപിച്ചിരുന്നു.അഹ്സേഷം ബാഗ് (അലിഗഢ്), അമിത് യാദവ് (ഫറൂഖാബാദ്), പൂരൺ സിങ് (ആഗ്ര), സഹീദ് അൻവർ (ഗാസിയാബാദ്) എം ഹസൻ സാം ഭാലി (സംഭാൽ), രാം ശങ്കർ ലാൽ (ഷാജഹാൻപൂർ) എന്നീ ജില്ലാ സെക്രട്ടറിമാരെയും ചില പ്രാദേശിക നേതാക്കളെയുമാണ് വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതെന്നാ സിപിഐ ആരോപിച്ചത്. തുടങ്ങിയവരെയും പ്രാദേശിക നേതാക്കളെയുമാണ് തടങ്കലിലാക്കിയത്.കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രത്യേക ട്രെയിനുകൾ റദ്ദാക്കി പങ്കാളിത്തം ഇല്ലാതാക്കാനുള്ള നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കുതന്ത്രം സർക്കാർ പയറ്റുന്നതെന്ന് ഡി രാജ കുറ്റപ്പെടുത്തി.ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സിപിഐ നേതാക്കൾ കത്തയച്ചു.വനിതാ സംവരണം നടപ്പിലാക്കുക, തൊഴിലില്ലായ്മയും വിലക്കയവും പരിഹരിക്കുക തുടങ്ങിയവയാണ് പ്രതിഷേധത്തിൽ സിപിഐ പ്രധാനമായും ഉയർത്തുന്നത്. സിപിഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാന ന​ഗരിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.പ്രതിഷേധ വേദിക്ക് സമീപം മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രത്യേക സിസിടിവിയിലൂടെ പ്രതിഷേധത്തെ നിരീക്ഷിക്കാനാണ് പൊലീസ് നീക്കം.

Leave a Reply

spot_img

Related articles

ഇന്ത്യയുടെ 7.8% സാമ്പത്തിക വളർച്ച കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലം: പ്രധാനമന്ത്രി

ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച 7.8% സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്...

ഐഎസ്ആർഒ തലപ്പത്ത് നിർണായക മാറ്റങ്ങൾ; മലയാളിയായ എസ് ആർ ബിജു ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്‍റർ മേധാവി

ഐ എസ് ആർ ഒയുടെ തലപ്പത്ത് സുപ്രധാന മാറ്റങ്ങള്‍.മലയാളിയായ എസ് ആർ ബിജുവിനെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി (HSFC) നിയമിച്ചു.ഗഗൻയാൻ പദ്ധതിയുടെ...

700 കോടിയുടെ വ്യാജ യു.എസ് പ്രതിരോധ കരാർ തട്ടിപ്പ്: 3 പ്രതികൾ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

യൂ.എസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമ്മിക്കാമെന്ന വ്യാജേേന 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ വിപിവിവി കമ്പനി ചെയർമാൻ കൊല്ലം കാസൻ...

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...