തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും

തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചതാണീ കാര്യം.തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ എൻ.ഡി.പി.എസ് (Narcotic Drugs and Psychotropic Substances) കേസുകളുടെ വിചാരണയ്ക്കായി പാലക്കാട്, മഞ്ചേരി, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിൽ മൂന്ന് പുതിയ കോടതികൾ ആരംഭിക്കുമെന്നും, തിരുവനന്തപുരത്തും എറണാകുളത്തുമുൾപ്പെടെ എല്ലാ കോടതികളിലും 11 പേർക്ക് സ്ഥിരനിയമനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.കൂടാതെ, പ്രൈമറി മുതൽ എച്ച്.എസ്.ടി വരെയുള്ള അധ്യാപക നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതുൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ആറു മാസത്തേക്ക് നീട്ടിയതായും, പ്രളയ ദുരിതാശ്വാസമായുള്ള നഷ്ടപരിഹാരം ഈ ആഴ്ച തന്നെ കൊടുത്തുതുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം, സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയെ ശക്തമായി തള്ളിയ മുഖ്യമന്ത്രി, അത് 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണെന്നും സ്ത്രീകൾ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ നിലപാടാണ് സർക്കാരിനും കോൺഗ്രസ് പാർട്ടിക്കുമുള്ളതെന്നും കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈറോ കേരളത്തിൽ

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും CR7 ബ്രാണ്ടിന്റെ ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. കോഴിക്കോട് വിമാനത്താവളത്തിലാണ് എൽമ എത്തിയത്.കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ...

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...