ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈറോ കേരളത്തിൽ

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും CR7 ബ്രാണ്ടിന്റെ ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. കോഴിക്കോട് വിമാനത്താവളത്തിലാണ് എൽമ എത്തിയത്.കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവേറോ മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ടു.മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി മുഖ്യമന്ത്രി പങ്കുവെച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി.പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനും മറ്റുമായിട്ടാണ് അവർ കേരളത്തിൽ എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ എൽമയ്ക്ക് കേരളത്തിലെ ഫുട്ബോൾ പ്രേമികളും ആരാധകരും ഊഷ്മളമായ വരവേൽപ്പാണ് നൽകുന്നത്. മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും നേരിട്ടറിഞ്ഞ അവർ, ഈ വലിയ സ്നേഹസന്ദേശം തന്റെ സഹോദരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക് എത്തിക്കാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.
കേരളത്തിലെത്തിയ എൽമയുടെ സന്ദർശനവും ആരാധകരുമായുള്ള ഒത്തുചേരലുകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു.

Leave a Reply

spot_img

Related articles

തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും

തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചതാണീ കാര്യം.തൂഫാൻ വേട്ടയുടെ...

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...