കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പൊന്നാനി സ്വദേശിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (DRI) സംഘം പിടികൂടിയത്. കുഞ്ഞുമായി എത്തുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് അധികൃതർ വിശദമായ പരിശോധനകളിൽ നിന്ന് ഒഴിവാക്കാറുള്ള പഴുത് മുതലെടുത്ത് സ്വർണ്ണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഡയപ്പറിനുള്ളിൽ നിന്നും, കുട്ടിയുടെ പിതാവിന്റെ ശരീരത്തിൽ മിശ്രിത രൂപത്തിൽ ഒട്ടിച്ചുവെച്ച നിലയിലുമായിരുന്ന വൻ സ്വർണ്ണ ശേഖരം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ ഡിആർഐ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരുന്നു.

Leave a Reply

spot_img

Related articles

നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന് 14 ലക്ഷം രൂപയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു

തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന് നേരെ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന...

ദോശ നൽകാൻ വൈകിയെന്ന ആരോപണം; കൊല്ലത്ത് ചായക്കട അടിച്ചുതകർത്തു

ദോശ നൽകാൻ വൈകി. ചായക്കട അടിച്ചുതകർത്തു.ശാസ്താംകോട്ട ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലെമുറി...

പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി .ഇരവിപേരൂര്‍ സ്വദേശി ജുവല്‍ ജോണ്‍ ആണ് കൊല്ലപ്പെട്ടത്മ.ദ്യപാനത്തിനിടെയാണ് കൊലപാതകം.തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍...

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലും ബിരിയാണി പാത്രത്തിലുമായി ട്രെയിനിലയച്ചു; പ്രതി പിടിയിൽ

ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി ട്രെയിനിൽ കടത്തുകയും, ബാക്കി ഭാഗങ്ങൾ ബിരിയാണി പാത്രത്തിൽ പാകം ചെയ്തു സൂക്ഷിക്കുകയും ചെയ്ത ഞെട്ടിക്കുന്ന കൊലപാതക...