നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധം: എഫ്ഐആറുകള്‍ റദ്ദാക്കിയ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി ഒ ജെ ജനീഷ്

നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു വിജയമാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ഭരണകൂടങ്ങളുടെ ജനവിരുദ്ധതയെയും സ്വേച്ഛാധിപത്യ പ്രവണതകളെയും ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കൊണ്ട് തിരുത്തിക്കാനാകും എന്നതിന്റെ ഏറ്റവും വലിയ സന്ദേശമാണ് ഈ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ജന്ദര്‍മന്തറിലും രാജ്യത്തിന്റെ വിവിധ തെരുവുകളിലും ഭീഷണികളെയും ലാത്തിചാര്‍ജുകളെയും അതിജീവിച്ച് സമരരംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പോരാട്ടത്തിനുള്ള അംഗീകാരമാണിത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കാരണം ജീവനൊടുക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം, ജനാധിപത്യപരമായ പ്രതിഷേധാവകാശത്തെ സംരക്ഷിക്കുന്നതുമാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം; പൊതു വിദ്യാഭ്യാസ വകുപ്പിലെ 2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. പ്രീ പ്രൈമറി...

ബിജെപിക്ക് തിരിച്ചടി: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം

ബിജെപിക്ക് തിരിച്ചടി: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു.കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന്...

അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ബാധിക്കും : ബാലാവകാശ കമ്മീഷൻ

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ.ഐ സി ഡി എസ് മുഖാന്തിരം നൽകുന്ന...

എറണാകുളം ജോസ് ജങ്ഷനിൽ രണ്ടുപേരെ കത്രിക കൊണ്ട് കുത്തിയ സംഭവം: പ്രതി പിടിയിൽ

കൊച്ചിയിൽ ജോസ് ജങ്ഷന് സമീപം ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മൻ, സുഹൃത്ത് ഷമീം എന്നിവരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മട്ടാഞ്ചേരി...