എറണാകുളം ജോസ് ജങ്ഷനിൽ രണ്ടുപേരെ കത്രിക കൊണ്ട് കുത്തിയ സംഭവം: പ്രതി പിടിയിൽ

കൊച്ചിയിൽ ജോസ് ജങ്ഷന് സമീപം ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മൻ, സുഹൃത്ത് ഷമീം എന്നിവരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടിൽ ഷാജു (44) സെൻട്രൽ പോലീസിന്റെ പിടിയിലായി. ലോട്ടറി കച്ചവടക്കാരനെ മർദ്ദിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ദർബാർ ഹാൾ ഗ്രൗണ്ട് ഭാഗത്തുനിന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുൻപും നിരവധി മോഷണ, അടിപിടി കേസുകളിൽ പ്രതിയാണ് ഇയാൾ.

Leave a Reply

spot_img

Related articles

ബിജെപിക്ക് തിരിച്ചടി: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം

ബിജെപിക്ക് തിരിച്ചടി: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു.കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന്...

അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ബാധിക്കും : ബാലാവകാശ കമ്മീഷൻ

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ.ഐ സി ഡി എസ് മുഖാന്തിരം നൽകുന്ന...

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധം: എഫ്ഐആറുകള്‍ റദ്ദാക്കിയ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി ഒ ജെ ജനീഷ്

നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു വിജയമാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന യുവജനക്ഷേമ,...

ശബരിമല അധിക്ഷേപ പരാമർശം: സണ്ണി എം. കപിക്കാടിനെതിരെ നിയമനടപടിക്ക് ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല അധിക്ഷേപ പരാമർശം: സണ്ണി എം. കപിക്കാടിനെതിരെ നിയമനടപടിക്ക് ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്.ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് സണ്ണി എം. കപിക്കാട് നടത്തിയ...