റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ ‘ബോംബെ ക്രീമറി’ (Bombay Creamery) പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ആക്‌സസിബിൾ പ്രീമിയം ഡെയറി ഐസ്‌ക്രീം ബ്രാൻഡായി അവതരിപ്പിച്ചിരിക്കുന്ന ഇതിന്റെ വില 10 രൂപ മുതൽ ആരംഭിക്കുന്നു. കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ തുടങ്ങി വിവിധ രൂപങ്ങളിൽ ലഭ്യമാകുന്ന ഈ ഐസ്‌ക്രീമുകൾ യഥാർത്ഥ ഡെയറി ക്രീം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ‘ആഗോള നിലവാരം കുറഞ്ഞ നിരക്കിൽ’ എന്ന ലക്ഷ്യത്തോടെയെത്തുന്ന ഈ ഉൽപ്പന്നം ആദ്യഘട്ടത്തിൽ പടിഞ്ഞാറൻ ഇന്ത്യയിലാണ് ലഭ്യമാക്കിയിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി വിപണിയിലെത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

Leave a Reply

spot_img

Related articles

വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപ വർധിപ്പിച്ചു

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ 2,763 രൂപയും...

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...