പരസ്യം പോലെ പരിശീലനമില്ല; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണം, ഉപഭോക്തൃ കോടതി

കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്കു നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോഴ്സ് ഫീസായി പരാതിക്കാരി അടച്ച 70000 രൂപയിൽ 29,167 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിനത്തിൽ 3,000 രൂപയും നൽകാനാണ് കമ്മീഷൻ ഉത്തരവ്.

കളക്ട്രേറ്റ് പള്ളിക്കുന്നേൽ സ്വദേശിനിയായ എസ്. ബാലയാണ് പരാതിക്കാരി. കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് കൊച്ചുകാലുക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കാമ്പസ് സ്‌കൂൾ ഓഫ് സിവിൽ സർവീസ് എന്ന സ്ഥാപനത്തിന്റെ ഉടമ പ്രീസ്റ്റിലി ശ്യാമിനെതിരേയാണ് വിധി.യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ 12 മാസത്തെ കോഴ്സിന് 2024 ജൂലൈയിലാണ് പരാതിക്കാരി ഈ സ്ഥാപനത്തിൽ ചേർന്നത്. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് എടുക്കുമെന്നും 800 മണിക്കൂർ ക്ലാസ്സ്, റെഗുലർ റിവിഷൻ, ആൻസർ റൈറ്റിംഗ് പ്രാക്ടീസ്, മോക്ക് ഇൻറർവ്യൂ, ലൈബ്രറി സൗകര്യം എന്നിവ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത രീതിയിലുള്ള അക്കാദമിക് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചിത്.

ക്ലാസുകൾ കൃത്യമായി നടന്നിരുന്നില്ലെന്നും, മിക്ക വിഷയങ്ങൾക്കും യോഗ്യരായ അധ്യാപകർ ഇല്ലായിരുന്നുവെന്നും ജോഗ്രഫിയിൽ ബിരുദാനന്തര ബിരുദമുള്ള സ്ഥാപന ഉടമയാണ് ഭൂരിഭാഗം വിഷയങ്ങളും പഠിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.സമർപ്പിക്കപ്പെട്ട രേഖകളും തെളിവുകളും പരിശോധിച്ച കമ്മിഷൻ പരസ്യങ്ങളിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി. വാഗ്ദാനം ചെയ്ത രീതിയിൽ പരിശീലനം നൽകാത്തത് സേവനത്തിലെ പോരായ്മയും തെറ്റായ വ്യാപാര രീതിയുമാണ്. എന്നിരുന്നാലും പരാതിക്കാരി ഏഴു മാസം കോഴ്സിൽ പങ്കെടുത്തു പരിശീലനപരിപാടിയുടെ നേട്ടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പാഠഭാഗങ്ങൾ നല്ലരീതിയിൽ ഈ സമയത്ത് കവർ ചെയ്തിട്ടുണ്ട്. അതിനാൽ മുഴുവൻ ഫീസ് തിരികെ ലഭിക്കുന്നതിന് അർഹതയില്ല.ഇക്കാര്യങ്ങൾ പരിഗണിച്ച് ബാക്കി അഞ്ചുമാസത്തെ ഫീസായ 29,167 രൂപയും മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടതിന് നഷ്ടപരിഹാരവും കോടതിച്ചെലവും പരാതിക്കാരിക്ക് നൽകാനാണ് കമ്മീഷൻ പ്രസിഡൻറ് അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

Leave a Reply

spot_img

Related articles

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: മന്ത്രി ബിന്ദു കൃഷ്ണ

ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്മെന്റുമായും...

കേന്ദ്രം നാളികേര മൂല്യവർദ്ധിത പാർക്ക് അനുവദിച്ചാൽ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി

നാളികേര കൃഷിക്ക് പുതിയ ഉണർവ് നൽകുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുമായി നാളികേര മൂല്യവർദ്ധിത പാർക്ക് കേരളത്തിൽ വേണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ....

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു

തിരുവനന്തപുരം: മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി...

പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം; പൊതു വിദ്യാഭ്യാസ വകുപ്പിലെ 2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. പ്രീ പ്രൈമറി...