തൃക്കൊടിത്താനം ഡിവിഷന്‍ തിര ഞെഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തുടക്കമായി.ജില്ലാ പഞ്ചായത്തംഗമായ വിനു ജോബ് ചങ്ങനാശേരി എംഎല്‍എയായ തോടെയാണു ഡിവിഷനില്‍ തെരഞ്ഞെടുപ്പ് വന്നത്. 23 അംഗ ജില്ലാ പഞ്ചായത്തില്‍ ഇപ്പോഴുള്ള 22 അംഗങ്ങളില്‍ യുഡിഎഫിന് 15 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും ജില്ലാ പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.മുന്‍ ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാമെന്ന ധാരണയിലാണു സി.പി.എം. ചങ്ങനാശേരി ഏരിയകമ്മിറ്റി നിര്‍ദേശത്തിനു ജില്ലാ കമ്മിറ്റിയുടെ പിന്തുണ ലഭിച്ചു.ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 2020-2025 ടേമില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷയായിരുന്ന മഞ്ജു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിനു ജോബിനോട് 743 വോട്ടുകള്‍ക്കു പരാജയപ്പെട്ടു. മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമാണ്.യുഡിഎഫില്‍ കേരള കോണ്‍ഗ്രസിനാണ് സീറ്റ്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം ജോബിന്‍ എസ് കൊട്ടാരം, വിജയ് ജോസ് മാരേട്ട് എന്നിവരുടെ പേരുകള്‍ക്കാണു മുന്‍ഗണന. ബിജെപി ചങ്ങനാശേരി മണ്ഡലം പ്രസിഡന്റ് ഗോപന്‍ മണിമുറി യെയാണ് പരിഗണിക്കുന്നത്.ഡിവിഷനില്‍ ആകെ 47 വാര്‍ഡുകളാണുള്ളത്. തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളുടെ മുഴുവന്‍ വാര്‍ഡുകളും, മാടപ്പള്ളി പഞ്ചായത്തിന്റെ 6 വാര്‍ഡും, വാഴപ്പള്ളി പഞ്ചായത്തിന്റെ 2 വാര്‍ഡും ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. 2025ലെ കണക്ക് പ്രകാരം തൃക്കൊടിത്താനം ഡിവിഷനിലെ ആകെ 43,609 വോട്ടുകളാണ് ഉള്ളത്.

