റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍.കോഴിക്കോട് ചേളന്നൂര്‍ അക്വഡേറ്റ് റോഡിലെ വെള്ളപ്പൊലിത്താഴത്ത് ആളൊഴിഞ്ഞ ഭാഗത്ത് കവറുകള്‍ പൊട്ടിക്കാത്ത പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ ചാക്കുകണക്കിന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏതാനും ദിവസങ്ങളായി ഇവിടെ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും രാത്രികാലങ്ങളില്‍ അപരിചിതമായ വാഹനങ്ങള്‍ ഇവിടെയെത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മൊബൈല്‍ കടകളില്‍ നിന്ന് മോഷണം പോയതാണോ അതോ ഇതിന് പിന്നില്‍ മറ്റ് ദുരൂഹതകള്‍ എന്തെങ്കിലുമുണ്ടോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

