ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരുക്ക്

എം.സി. റോഡിൽ നിയന്ത്രണംവിട്ട കാർ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് സാരമായി പരുക്കേറ്റു.ഇന്ന് രാവിലേ 11.30-ഓടെ ചങ്ങനാശ്ശേരി മുനിസിപ്പൽ പാർക്കിന് സമീപമായിരുന്നു അപകടം.അപകടത്തിൽപ്പെട്ട ഓട്ടോയിലെ രണ്ട് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരുക്കേറ്റത്. ഇവരെ ഉടൻതന്നെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയിൽ ആദ്യം തട്ടുകയും, തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. 3 സ്കൂട്ടറുകൾ, 2 കാറുകൾ, ഒരു ബൈക്ക് എന്നിവയിലാണ് കാർ ഇടിച്ചത്.അപകടത്തിൽ ഫുഡ് ഡെലിവറി ബോയിയുടെ ബൈക്ക് രണ്ട് കാറുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ഓട്ടോറിക്ഷ നാട്ടുകാർ ചേർന്നാണ് ഉയർത്തി മാറ്റിയത്.അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ ചങ്ങനാശ്ശേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു

പത്തനംതിട്ടയിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം.വയോധികൻ മരിച്ചു.ഏനാദിമംഗലം കുറുമ്പകരയിലാണ് സംഭവം.വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.റോഡരികിൽ നിന്നിരുന്ന...

ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ ആസൂത്രിത പദ്ധതി: പി. ജയരാജൻ

കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കി. കേരളത്തിന്റെ തെരുവുകളിൽ...

അഷ്ടമിരോഹിണി വള്ളസദ്യയിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വിട്ടുനിന്നു

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പങ്കെടുക്കാതെ വിട്ടുനിന്നു. പള്ളിയോട സേവാ സംഘത്തോടുള്ള എതിർപ്പും, ഉപരാഷ്ട്രപതി പങ്കെടുത്ത...

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്ത ഒഴിവായി. സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും...