കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവ് എന്ന് പരാതി; കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും സൂചി കണ്ടെത്തി

മെഡിക്കല്‍ കോളേജില്‍ ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും സൂചി കണ്ടെത്തി.ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിന്നാണ് സൂചി കണ്ടെത്തിയത്. കുഞ്ഞിന് ഒരു വര്‍ഷത്തോളം വേദനയും ശരീരത്തില്‍ തടിപ്പും അനുഭവപ്പെട്ടിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പ്രസവം.ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് സൂചി കണ്ടെത്തിയത്. ആശുപത്രിയുടെ ചികിത്സാ പിഴവ് എന്നാണ് കുടുംബം ഉയര്‍ത്തുന്ന പരാതി.കുട്ടി ജനിച്ചപ്പോള്‍ തന്നെ പ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും എന്നാല്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് അന്ന് മുതലേ ഡോക്ടര്‍മാര്‍ പറയുന്നതായും കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു.തടിപ്പിന്റെ കാരണത്തെക്കുറിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ അറിയിച്ചെങ്കിലും നടത്തിയ സ്‌കാനിങ്ങില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് സ്‌കാനിങ് നടത്തിയിരുന്നില്ലെന്ന് മനസിലായതെന്നും മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ പരിശോധന നടത്തുകയായിരുന്നു
തുടര്‍ന്നുള്ള ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്. സൂചി പുറത്തെടുത്തതോടെ സംഭവത്തില്‍ കുടുംബം പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെ എങ്ങനെയാണ് സൂചി ശരീരത്തില്‍ കുടുങ്ങിയതെന്നും തുടര്‍പരിശോധനകളില്‍ ഇത് കണ്ടെത്താതെ പോയതെങ്ങനെയെന്നും അന്വേഷണത്തില്‍ പരിശോധിക്കും.

Leave a Reply

spot_img

Related articles

ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു

പത്തനംതിട്ടയിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം.വയോധികൻ മരിച്ചു.ഏനാദിമംഗലം കുറുമ്പകരയിലാണ് സംഭവം.വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.റോഡരികിൽ നിന്നിരുന്ന...

ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ ആസൂത്രിത പദ്ധതി: പി. ജയരാജൻ

കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കി. കേരളത്തിന്റെ തെരുവുകളിൽ...

അഷ്ടമിരോഹിണി വള്ളസദ്യയിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വിട്ടുനിന്നു

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പങ്കെടുക്കാതെ വിട്ടുനിന്നു. പള്ളിയോട സേവാ സംഘത്തോടുള്ള എതിർപ്പും, ഉപരാഷ്ട്രപതി പങ്കെടുത്ത...

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്ത ഒഴിവായി. സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും...