അഷ്ടമിരോഹിണി വള്ളസദ്യയിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വിട്ടുനിന്നു

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പങ്കെടുക്കാതെ വിട്ടുനിന്നു. പള്ളിയോട സേവാ സംഘത്തോടുള്ള എതിർപ്പും, ഉപരാഷ്ട്രപതി പങ്കെടുത്ത ഉത്രട്ടാതി ജലമേളയിലേക്ക് ദേവസ്വം ബോർഡ് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതിലുള്ള അതൃപ്തിയുമാണ് ഇതിന് കാരണമെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് ജയകുമാറിന്റെ പ്രതികരണം. അദ്ദേഹത്തിന് പകരം ക്ഷേത്ര തന്ത്രിമാരിൽ ഒരാളായ അക്കീരമൺ കാളിദാസ ഭട്ടതിരിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പള്ളിയോട സേവാ സംഘം പരിപാടികൾ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുന്നു എന്ന ആക്ഷേപവും ഇതിനിടെ ഉയരുന്നുണ്ട്.

Leave a Reply

spot_img

Related articles

ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു

പത്തനംതിട്ടയിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം.വയോധികൻ മരിച്ചു.ഏനാദിമംഗലം കുറുമ്പകരയിലാണ് സംഭവം.വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.റോഡരികിൽ നിന്നിരുന്ന...

ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ ആസൂത്രിത പദ്ധതി: പി. ജയരാജൻ

കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കി. കേരളത്തിന്റെ തെരുവുകളിൽ...

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്ത ഒഴിവായി. സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും...

സി പി എം – സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി

പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട സി പി എം – സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്...