തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്ത ഒഴിവായി. സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും പൂർണ്ണമായി തകർന്നു വീണു. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്. ഇതിന് പിന്നാലെ ക്ലാസുകൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടഭാഗവും തകർന്നു. ഇന്ന് ശ്രീകൃഷ്ണ ജയന്തിയുടെ അവധിയായിരുന്നതിനാൽ മാത്രമാണ് സ്‌കൂളിൽ വൻ ദുരന്തം ഒഴിവായത്തൃശൂർ കോടാലി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലെ പ്രധാന ഹാളിന്റെ ജിപ്സം ബോർഡ് സീലിംഗ് തകർന്നു വീണ സംഭവത്തിൽ, മഴയെത്തുടർന്ന് അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 2023-ൽ എം.എൽ.എ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഈ പുതിയ കെട്ടിടത്തിന്റെ സീലിംഗ് ആണ് നിലംപൊത്തിയത്. സ്കൂൾ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ കുട്ടികൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്ന പ്രധാന ഭാഗത്താണ് ഈ അപകടമുണ്ടായത് എന്നതിനാൽത്തന്നെ, അന്ന് അവധി പ്രഖ്യാപിച്ചത് നിരവധി കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കാരണമായി. സംഭവത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

