കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ കുട്ടിയുടെ കുടുംബം രംഗത്ത്.കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് സൂചി കയറിയതെന്ന് കുഞ്ഞിന്റെ പിതാവ് കോഴിക്കോട് വെള്ളന്നൂർ സ്വദേശി വിനീഷ് മലയാളം മാധ്യമത്തോട് പ്രതികരിച്ചു.എൻഐസിയു ബെഡില്‍ നിന്നാവും സൂചി തറച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പിതാവ് പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. ചികിത്സക്കിടെ ശരീരത്തില്‍ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.അതേസമയം ഒരു വർഷത്തോളമാണ് ഏറ്റുമാനൂർ സ്വദേശിനിയുടെ ശരീരത്ത് സൂചിയുമായി ജീവിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ ചികിത്സ സമയത്താണ് കുട്ടിയുടെ ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയതെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന സർജറിയിലൂടെ സൂചി പുറത്തെടുത്തിരുന്നു. ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്കി.

