ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ കുട്ടിയുടെ കുടുംബം

കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ കുട്ടിയുടെ കുടുംബം രംഗത്ത്.കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് സൂചി കയറിയതെന്ന് കുഞ്ഞിന്റെ പിതാവ് കോഴിക്കോട് വെള്ളന്നൂർ സ്വദേശി വിനീഷ് മലയാളം മാധ്യമത്തോട് പ്രതികരിച്ചു.എൻഐസിയു ബെഡില്‍ നിന്നാവും സൂചി തറച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പിതാവ് പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. ചികിത്സക്കിടെ ശരീരത്തില്‍ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.അതേസമയം ഒരു വർഷത്തോളമാണ് ഏറ്റുമാനൂർ സ്വദേശിനിയുടെ ശരീരത്ത് സൂചിയുമായി ജീവിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ ചികിത്സ സമയത്താണ് കുട്ടിയുടെ ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയതെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടന്ന സർജറിയിലൂടെ സൂചി പുറത്തെടുത്തിരുന്നു. ചികിത്സാപിഴവ് ആരോപിച്ച്‌ കുടുംബം പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി.

Leave a Reply

spot_img

Related articles

മാസപ്പടി കേസ്: പിണറായി വിജയൻ രാജിവെക്കണമെന്ന് ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡി.ജി.പിയ്ക്ക് കത്ത് നൽകിയ സാഹചര്യത്തിൽ,...

മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത് നൽകി

മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത്...

കനത്ത ചൂട് തുടരുന്നു, പവര്‍ കട്ടും; വലഞ്ഞ് ജനങ്ങള്‍

കനത്ത ചൂടിലും പവര്‍ക്കട്ടിലും വലഞ്ഞ് ജനങ്ങള്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്.പലയിടങ്ങളിലും അരമണിക്കൂറിലധികമാണ് നിയന്ത്രണം. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിന്...

പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫ് ആക്കാനുള്ള രമ്യയുടെ നീക്കം; കടുത്ത അതൃപ്തിയില്‍ പ്രാദേശിക നേതാക്കള്‍

ചിറയന്‍കീഴ് കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് പിന്നിലെ പാളയം പ്രദീപിനായുള്ള നീക്കങ്ങളില്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ.വിവാദങ്ങള്‍ക്കിടെ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍...