മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത് നൽകി

മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത് നൽകി.മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും, പിണറായിയുടെ മകൾ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു.മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡി.ജി.പിയ്ക്ക് കൈമാറിയിട്ടുണ്ട്.അതേസമയം, ഇഡിയുടെ കത്തിൽ ഡി.ജി.പി നിയമോപദേശം തേടും. കത്ത് ലഭിച്ചുവെന്ന് ഡി.ജി.പി അറിയിച്ചു. അൽപസമയം മുമ്പാണ് ഓഫീസിൽ കത്ത് ലഭിച്ചതെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.കത്ത് ഡിജിപിക്ക് ലഭിച്ചു എന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വെളിപ്പെടുത്തി. കത്ത് ഡിജിപി സർക്കാരിന് കൈമാറിയേക്കും

Leave a Reply

spot_img

Related articles

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്.'ഓപ്പറേഷൻ കളരി'യുമായി ബന്ധപ്പെട്ട്...

മാസപ്പടി കേസ്: പിണറായി വിജയൻ രാജിവെക്കണമെന്ന് ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡി.ജി.പിയ്ക്ക് കത്ത് നൽകിയ സാഹചര്യത്തിൽ,...

കനത്ത ചൂട് തുടരുന്നു, പവര്‍ കട്ടും; വലഞ്ഞ് ജനങ്ങള്‍

കനത്ത ചൂടിലും പവര്‍ക്കട്ടിലും വലഞ്ഞ് ജനങ്ങള്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്.പലയിടങ്ങളിലും അരമണിക്കൂറിലധികമാണ് നിയന്ത്രണം. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിന്...