കടുത്ത വൈദ്യുതി നിയന്ത്രണവും പ്രതിസന്ധിയും ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് തുടരുന്ന കടുത്ത വൈദ്യുതി നിയന്ത്രണവും പ്രതിസന്ധിയും ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും.വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ ചേംബറിൽ രാവിലെ 11-നാണ് യോഗം ചേരുന്നത്. യോഗത്തിൽ കെ.എസ്.ഇ.ബി ചെയർമാനും ബോർഡ് അംഗങ്ങളും പങ്കെടുക്കും. ചൂട് ശക്തമായതോടെ വൈദ്യുതി ആവശ്യം ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.വർധിച്ച ആവശ്യകത നേരിടാൻ സർക്കാരും കെ.എസ്.ഇ.ബിയും മുൻനൊരുക്കങ്ങൾ നടത്തുന്നതിൽ വീഴ്ച വരുത്തിയെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ നിർണായക യോഗം. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ മൂന്ന് തവണ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും ദേശീയ ഗ്ര്ഡിയിലെ ഫ്രീക്വൻസി കുറഞ്ഞതുമാണ് നിയന്ത്രണത്തിന് കാരണമായത്. മഴ ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് ചൂട് വർധിക്കുകയും വൈദ്യുതി ഉപഭോഗം കൂടുകയും ചെയ്തതോടൊപ്പം, പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന ആവശ്യകതയാണ് രേഖപ്പെടുത്തിയത്.മഴയെ തുടർന്നുണ്ടായ കൽക്കരി ക്ഷാമം ഉത്തരേന്ത്യയിലെ വൈദ്യുതി ഉൽപ്പാദനത്തെയും ബാധിച്ചു. പീക്ക് സമയത്തെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കെ.എസ്.ഇ.ബിക്ക് ഉറപ്പാക്കിയ ഹ്രസ്വകാല വൈദ്യുതി കരാറുകളുടെ അസാന്നിധ്യവും പ്രതിസന്ധി രൂക്ഷമാക്കി. കൽക്കരി ക്ഷാമത്തെ തുടർന്ന് കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായതും തിരിച്ചടിയായി. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കുന്നതിലും പ്രയാസമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

Leave a Reply

spot_img

Related articles

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു...

തുറവൂരിൽ ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

തുറവൂരിൽ വൻ അഗ്നിബാധ; ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.തുറവൂർ ജംഗ്ഷന് വടക്ക് വശത്തുള്ളആക്രിക്കടയ്ക്ക്ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ്തീപിടിച്ചത്. അരൂർ,ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ളഫയർ ഫോഴ്സ് യൂണിറ്റും...

ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസ്

അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു.സംരക്ഷിത വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ്...