തുറവൂരിൽ വൻ അഗ്നിബാധ; ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.തുറവൂർ ജംഗ്ഷന് വടക്ക് വശത്തുള്ള
ആക്രിക്കടയ്ക്ക്ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ്തീപിടിച്ചത്. അരൂർ,ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ള
ഫയർ ഫോഴ്സ് യൂണിറ്റും പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പിരിശ്രമിച്ചാണ്തീ നിയന്ത്രണ വിധേയമാക്കിയത്.ഇവിടെയുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ആക്രി സാധനങ്ങൾ കത്തിച്ചാമ്പലായി.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

