കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന് സമീപത്തേക്ക് എത്തി ഫാൻ ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്.തുടർന്ന് അലമാരി കുത്തി തുറന്ന് 32000 രൂപയോളം കവർന്നു.വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡ് അടക്കം ഉള്ളവർ പരിശേധന നടത്തും. മദ്യക്കുപ്പികൾ നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.ഇന്ന് രാവിലെ ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മോഷണ വിവരം പുറത്ത് അറിയുന്നത്.കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....

മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു .ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്.മന്ത്രിയുടെ സന്ദർശനത്തിൽ ഏറെ...