രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ വാക്പോര് തുടരുന്നതിനിടെയാണ് കണക്കുകള്‍ പുറത്തുവന്നത്. പിണറായി വിജയനാണ് ഏറ്റവും കൂടുതല്‍ നിയമനം നടത്തിയത്. 44 പേരെ പേഴ്സണല്‍ സ്റ്റാഫായും 12 പേരെ സോഷ്യല്‍ മീഡിയ വിഭാഗത്തിലുമായി നിയമിച്ചു.

രണ്ടാം പിണറായി സർക്കാർ കാലത്ത് മന്ത്രിമാർക്ക് 787 പേഴ്സണല്‍ സ്റ്റാഫുകള്‍ ഉണ്ടായിരുന്നുവെന്നാണ് വി.ഡി. സതീശന്റെ ആരോപണം. യുഡിഎഫ് സർക്കാർ ആകെ 476 പേരെയാണ് നിയമിച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, 787 എന്ന കണക്ക് പിണറായി വിജയൻ തള്ളിയിരുന്നു. ഇതിനിടെ പുറത്തുവന്ന രേഖകള്‍ പ്രകാരം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നിയമനം 787 ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

മാറിയ മന്ത്രിമാരുടെ സ്റ്റാഫുകളെ കൂടി ഉള്‍പ്പെടുത്തിയാണ് 787 എന്ന കണക്ക്. അഞ്ച് വർഷത്തിനിടെ മന്ത്രിമാർ മാറുന്നതിനനുസരിച്ച്‌ 61 സ്റ്റാഫുകളെ പുനർനിയമിച്ചിട്ടുണ്ട്. ഇവരെ ഒഴിവാക്കിയാല്‍ 726 പേരാണ് സ്റ്റാഫായി ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 44 പേരെയാണ് പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത്. ഇതില്‍ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ ശമ്പളമില്ലാതെയാണ് പ്രവർത്തിച്ചത്. സോഷ്യല്‍ മീഡിയ വിഭാഗത്തിലേക്ക് 12 പേരെ നിയമിച്ചതിന് വർഷം 84 ലക്ഷം രൂപ ചെലവഴിക്കുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.

726 പേർ ഒരേസമയം ജോലി ചെയ്തിരുന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പലരും സർക്കാർ കാലാവധി പകുതി പിന്നിടുമ്പോള്‍ മാറുകയും പകരം പുതിയവർ നിയമിക്കപ്പെടുകയും ചെയ്തു. മുൻ സർക്കാരുകളിലും സമാനമായ രീതിയില്‍ പേഴ്സണല്‍ സ്റ്റാഫ് നിയമനം നടന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെൻഷൻ ഉറപ്പാക്കാനാണ് ഇത്തരം നിയമനങ്ങളെന്ന ആരോപണവും നേരത്തെ ഉയർന്നിട്ടുണ്ട്. ഒരേസമയം 700ലേറെ പേർ ഉണ്ടായിരുന്നില്ലെന്നാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. വിഷയത്തില്‍ കൂടുതല്‍ രേഖകള്‍ മുഖ്യമന്ത്രി പുറത്തുവിടുമോയെന്നാണ് ഇനി ശ്രദ്ധേയം.

Leave a Reply

spot_img

Related articles

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....

മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു .ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്.മന്ത്രിയുടെ സന്ദർശനത്തിൽ ഏറെ...

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും...

പിണറായി വിജയനെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം; ടി.കെ ഗോവിന്ദൻ

പീഡന/രാഷ്ട്രീയ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ.സിപിഎമ്മിന് തെറ്റ് തിരുത്താൻ...