എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി. കാർഡിൽ പുതുക്കേണ്ട മാസം 2024 ഒക്ടോബർ മുതൽ 2026 ജൂൺ വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്), കാലയളവിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച് യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാതിരുന്നവർക്കും സീനിയോറിറ്റി പുന:സ്ഥാപിച്ചു നൽകുന്നു.ഉദ്യോഗാർത്ഥികൾക്ക് 2026 ഒക്ടോബർ 31 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്. www.eemployment.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തിയോ രജിസ്ട്രേഷൻ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.

Leave a Reply

spot_img

Related articles

മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു .ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്.മന്ത്രിയുടെ സന്ദർശനത്തിൽ ഏറെ...

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും...

പിണറായി വിജയനെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം; ടി.കെ ഗോവിന്ദൻ

പീഡന/രാഷ്ട്രീയ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ.സിപിഎമ്മിന് തെറ്റ് തിരുത്താൻ...

മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് നീക്കം ചെയ്ത് മെറ്റ

മുഖ്യമന്ത്രി വി ഡി സതീശൻ കെ.എസ്‌.ഇ.ബി.ക്കാരൊത്തുള്ള എ.ഐ. ഡാൻസ് വീഡിയോ മെറ്റ (Meta) നീക്കം ചെയ്തു.ഇത് ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ്...