മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു .ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്.മന്ത്രിയുടെ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.മുസ്ലിം സമുദായവുമായോ, ലീഗുമായോ ഒരിക്കലും അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ എൻ.എസ്.എസ്. ശ്രമിച്ചിട്ടില്ലെന്നും എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് ഉള്ളതെന്നും, എന്നാൽ മുസ്ലിം സമുദായത്തോട് കുറച്ചുകൂടി പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഈ കൂടിക്കാഴ്ച വളരെ സൗഹൃദപരമായിരുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് എൻ.എസ്.എസ്. നൽകുന്ന സംഭാവനകൾ വലുതാണെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ചയായതായും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

spot_img

Related articles

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും...

പിണറായി വിജയനെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം; ടി.കെ ഗോവിന്ദൻ

പീഡന/രാഷ്ട്രീയ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ.സിപിഎമ്മിന് തെറ്റ് തിരുത്താൻ...

മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് നീക്കം ചെയ്ത് മെറ്റ

മുഖ്യമന്ത്രി വി ഡി സതീശൻ കെ.എസ്‌.ഇ.ബി.ക്കാരൊത്തുള്ള എ.ഐ. ഡാൻസ് വീഡിയോ മെറ്റ (Meta) നീക്കം ചെയ്തു.ഇത് ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ്...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നീക്കങ്ങൾ സജീവം; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി സർക്കാരിന്റെ അനുമതി തേടും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നീക്കം...